2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

ചീനക്കാരുടെ ഭാഷാ വിശേഷങ്ങള്‍

ഇനി കുറച്ചു ചൈനീസ് ഭാഷ വിശേഷങ്ങള്‍ ആവട്ടെ.

ഒരു വര്‍ഷത്തോളം ചീന കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ടാണ് Beijing-നു പറന്നത്‌. ഇവിടെ വച്ചു തന്നെ ചിനക്കാരുടെ പേരുകളും വര്‍ത്തമാനവും ഒക്കെ കേട്ടിട്ടുള്ളത് കൊണ്ടു അവിടെ ചെന്നിട്ടും വല്യ അത്ഭുതം ഒന്നുംതോന്നിയില്ല. പേരുകള്‍ ഒക്കെ വളരെ സിമ്പിള്‍ ആയിരിന്നു. ഒരു സ്റ്റീല്‍ പാത്രം തറയില്‍ വീഴുന്ന ശബ്ദം ഇല്ലേ.
അത് തന്നെ സാധനം. പല ഉയരത്തില്‍ നിന്നും വീണാല്‍ പല പേരുകള്‍ , അത്ര മാത്രം. ചീനക്കാരെ നാട്ടില്‍ മമ്മി പാത്രം കഴുകുന്നടത് എങ്ങാനും കൊണ്ടു നിര്‍ത്തിയാല്‍ ഏതെങ്കിലും ഒക്കെ ചൈനക്കാരന്‍ വിളികേള്‍ക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാ .
ബിജിംഗ്-ഇല്‍ ചെന്നിട്ടു ആദ്യ കുറച്ചു നാളുകള്‍ക്കകം നല്ല മീനും ചോറും കിട്ടുന്ന ഒരു കട ഞങ്ങള്‍ കണ്ടു പിടിച്ചു. സ്ഥിരം അവിടെ പോയി കയ്യും കാലും ഒക്കെ കാണിച്ചു ഭക്ഷണം കഴിക്കുമായിരിന്നു. ഇങ്ങനെഇരിക്കുമ്പോഴാണ് ശ്രീധന്യ ചൈനയിലേക്ക് വരുന്നതു (ധന്യ ഞങ്ങളുടെ കമ്പനി-യിലെ ടെക്നിക്കല്‍ എഡിറ്റര്‍
ആണ്. ചൈനക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന അസംഭവ്യമായ ഒരു ഉദ്ദേശവുമായി ആണ് പുള്ളിക്കാരിഅവിടെ എത്തിയത്. ചൈനക്കാരും ഇംഗ്ലീഷും - ധന്യയെ സമ്മതിക്കണം , പക്ഷെ ചൈനാക്കാരെ എല്ലാം ഇന്ത്യന്‍ക്ലാസിക്കല്‍ ഡാന്‍സ്-ഇന്റെ ആരാധകര്‍ ആക്കിയിട്ടാണ് പുള്ളിക്കാരി തിരിച്ചു പോന്നത്). അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക്ശേഷം ധന്യേം ഞങ്ങള്‍ മീനും ചോറും കടയില്‍ കൊണ്ടു പോയി. നോബിന്‍(നോബിനെ അറിയാത്തവര്‍ കഴിഞ്ഞബ്ലോഗ് വായിച്ചു നോക്കുക) പച്ച മലയാളത്തില്‍ ഓര്‍ഡര്‍ ചെയ്തു.
"അമ്മച്ചി, മൂന്നു ചോറും മീനും!!!!" (ഇതിന്റെ കൂടെ ഞങ്ങള്‍ സ്ഥിരം കാണിക്കാറുള്ള ആന്ഗ്യങ്ങളും, ഇതു ധന്യ ശ്രദ്ധിച്ചില്ല)
ധന്യ ഒരു ഞെട്ടലോടെ നോക്കി ഇരിക്കുമ്പോള്‍ അവിടത്തെ പെണ്ണുമ്പിള്ള നല്ല ചോറും മീനും കൊണ്ടു വച്ചു. ഹൊ ധന്യ-യുടെ ഞെട്ടല്‍ കാണേണ്ടത് തന്നെ ആയിരിന്നു. എന്തായാലും ധന്യ കുറച്ചു കാലം മലയാളവും ചൈനീസും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള ഗവേഷണത്തില്‍ ആയിരിന്നു!!!!!!!!!!!!

ഇങ്ങനെ ഇരിക്കുമ്പോള്‍ നമ്മുടെ നോബിന്‍ ചൈനീസ് പഠിക്കാന്‍ തുടങ്ങി. എനിക്കാണേല്‍ പണ്ടു തൊട്ടേമലയാളവും, c-യും ഒഴിച്ച് വേറെ ഭാഷകള്‍ പടിക്കുന്നതിനോട് ഒരു താല്‍പ്പര്യവും ഇല്ല.
കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും നോബിന്‍ കുറച്ചൊക്കെ ചൈനീസ് പേശാന്‍് തുടങ്ങി. അതും വച്ചു അളിയന്‍ചൈനീസ് തരുണീ മണികളുടെ മുന്‍പില്‍ ഹീറോ ആയി. ഇതു കണ്ടാല്‍ നമ്മുക്ക് സഹിക്കുമോ. ഞാനും തുടങ്ങിചൈനീസ് പഠിത്തം. അങ്ങനെ ഒരു ദിവസം ഓഫീസ്-ഇല്‍ കുറച്ചു ചൈനീസ് ഒക്കെ മുക്കിയും മൂളിയുമൊക്കെപറഞ്ഞു. ( ഒത്തിരി പറഞ്ഞു
എന്ന് തെറ്റിധരിക്കേണ്ട. ഒരു ശീഷേയും ( താങ്ക്സ്) കൂടെ ഒന്നു രണ്ടുസാധനങ്ങളും ..അത്ര മാത്രം). അന്ന് പറഞ്ഞതെല്ലാം കൂടെയുള്ള ചൈനാക്കാര്കു മനസ്സിലായി ( സാധാരണഎന്തേലും പറഞ്ഞാല്‍ അവര്‍ അന്തം വിട്ടു നോക്കി നില്കുമായിരിന്നു, അന്ന് അവര്‍ എന്തെക്കെയോ തിരിച്ചുപറഞ്ഞു ).
ഒരു ധൈര്യം വച്ചു
അന്ന് വാങ്ങേണ്ട പഞ്ചസാരയുടെ ചൈനീസ് നാമം മനസ്സിലാക്കി ( tang - ഒരു സ്റ്റീല്‍പാത്രത്തേല്‍ ഒരു സ്പൂണ്‍ കൊണ്ടു അടിച്ചാല്‍ വരുന്ന ശബ്ദം ഇല്ലേ? അത് തന്നെ സാധനം. ). ഇതു മനസ്സില്‍ പലപ്രാവശ്യം പറഞ്ഞു നോക്കി കൊണ്ടു കടയിലേക്ക് വിട്ടു. അവിടെ ചെന്നു കടക്കാരിയോടു ചൈനീസില്‍മൊഴിഞ്ഞു. സാധാരണ എന്തേലും പറഞ്ഞാല്‍ ഇങ്ങോട്ട് രണ്ടു മൂന്നു ചോദ്യമാണ് പുള്ളിക്കാരി തരാരുള്ളത് . പക്ഷെ അന്ന് പുള്ളിക്കാരി നല്ല സന്തോഷത്തോടെ സാധനം എടുക്കാനായി അകത്തേക്ക് പോയി. അപ്പോള്‍എനിക്കുണ്ടായ ഒരു സന്തോഷമേ.
"ചൈനീസ് വരെ നമ്മുടെ മുമ്പില്‍ അടിയറ പറഞ്ഞു. എന്റെ ഒരു കാര്യമേ ".
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞു സന്തോഷിച്ചു നിന്ന എന്റെ മുമ്പിലേക്ക് പുള്ളിക്കാരി കൊണ്ടു വന്നു തന്നസാധനം കണ്ടിട്ട് എന്‍റെ തല ചെറുതായി ഒന്നു കറങ്ങി .
ഒരു ബള്‍ബ് ആയിരിന്നു ‌പുള്ളിക്കാരിയുടെ കയ്യില്‍ ഉണ്ടായിരിന്നത് !!!!!!!!!!. അതോടു കൂടെ പുളിക്കുന്ന മുന്തിരിയിലെ കഥാ നായകനായ പഴയ കുറക്കനെ മനസ്സില്‍ ധ്യാനിച്ച് എന്റെ ചൈനീസ് പഠനം ഐശ്വര്യമായി ഞാനങ്ങവസാനിപ്പിച്ചു . കൂടുതല്‍ മലയാളവും കുറച്ചുഇംഗ്ലീഷ്-ഉമായി യാത്ര ഇപ്പോഴും തുടരുന്നു.

6 അഭിപ്രായങ്ങൾ:

  1. Excellent work Samson.... Awaiting for the next one... I really enjoy this blog... Keep posting!

    മറുപടിഇല്ലാതാക്കൂ
  2. "പേരുകള്‍ ഒക്കെ വളരെ സിമ്പിള്‍ ആയിരിന്നു. ഒരു സ്റ്റീല്‍ പാത്രം തറയില്‍ വീഴുന്ന ശബ്ദം ഇല്ലേ. അത് തന്നെ സാധനം. പല ഉയരത്തില്‍ നിന്നും വീണാല്‍ പല പേരുകള്‍ , അത്ര മാത്രം. ഈ ചീനക്കാരെ നാട്ടില്‍ മമ്മി പാത്രം കഴുകുന്നടത് എങ്ങാനും കൊണ്ടു നിര്‍ത്തിയാല്‍ ഏതെങ്കിലും ഒക്കെ ചൈനക്കാരന്‍ വിളികേള്‍ക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പാ."

    കൊള്ളാം സാംസണ്‍. നല്ല ഭാഷാശൈലി.
    keep writing...

    മറുപടിഇല്ലാതാക്കൂ
  3. ithiri thirakka office-il...enthayalum udane adutha post undavum :)

    മറുപടിഇല്ലാതാക്കൂ
  4. From Sreedhanya,

    സാമ്സേട്ടാ,
    എനിക്കിട്ടു തന്നെ പണിഞ്ഞു അല്ലെ? സാരില്ല...വായിച്ചു കഴിഞ്ഞു ചിരിച്ചിട്ട് കണ്ണില്‍ നിന്നും ഇപ്പോഴും വെള്ളം വരുന്നു...

    ആ മീനും ചോറും കിട്ടുന്ന കടയില്‍ വെച്ച് എന്നോട് വേറൊരു സത്യം നിങ്ങള്‍ രണ്ടു പേരും കൂടി പറഞ്ഞത് മറന്നു പോയോ? ഒരേ മീനിന്റ്റെ തലയും വാലും തന്നെയാണ് എല്ലാ ദിവസവും നമ്മുക്ക് തരുന്നതെന്ന്...അതാണ്‌ സത്യത്തില്‍ ഞാന്‍ ഒന്ന് വിശ്വസിച്ചു പോയത്! :) എന്തായാലും കലക്കി...ഇനിയും ചൈനീസ് കഥകള്‍ പോരട്ടെ!!!

    കുറിപ്പ്: ഉണ്ണി ഇപ്പൊ ഒരു ആരാധകന്‍ ആയി മാറിയിടുണ്ട്...
    എനിക്ക് ബ്ലോഗ്‌-ഇല്‍ പോസ്റ്റ്‌ ചെയ്യാന്‍ പറ്റുന്നില്ലാ ..എന്തോ പ്രശ്നമുണ്ട്...ഒന്ന് ചെക്ക്‌ ചെയ്യണേ!!!

    മറുപടിഇല്ലാതാക്കൂ