2009, ജൂൺ 8, തിങ്കളാഴ്‌ച

2003 -യിലെ ഒരു ലാബ്‌ എക്സാം കാലത്ത്

ഒരു മെക്കാനിക്കല്‍ ലാബ്‌ എക്സാം കാലം. ഒരു സെമെസ്റ്ററിലെ എല്ലാ സംഭവങ്ങളും ഒരു രാത്രി കൊണ്ടു വരുതിയിലാക്കിയ ആത്മവിശ്വാസത്തില്‍ fazalikka ഐശ്വര്യമായി ലാബ്‌ ഹാള്‍-ഇല്‍ പ്രവേശിച്ചു. Aboobaker സാറിന്റെ നോട്ടത്തില്‍ പതറാതെ question പേപറിനു കാത്ത് നിന്ന fazalikkayude മുന്‍പില്‍ സാറിന്റെ മേശപ്പുറത്തു attender 2 ഗ്ലാസ്‌ ചായ കൊണ്ടു വച്ചു. ആത്മ വിശ്വാസം മാത്രം കൈ മുതലാക്കിനിന്ന fazalikkayodu Aboobaker സര്‍
" എടുക്കടോ ഒന്നു "
വിനീത വിധേയനായി fazalikka പറഞ്ഞു
" വേണ്ട സര്‍ "
ചെറിയ ഒരു സംശയത്തോടെ സര്‍ വീണ്ടു പറഞ്ഞു
" എടൊ ഒരെണ്ണം എടുക്കു "
വീണ്ടും വിനയത്തോടെ fazalikka
" വേണ്ട സര്‍ "
സാര്‍ ശബ്ദം ഉയര്ത്തി വീണ്ടും പറഞ്ഞു
" നിന്നോടല്ലേ ഒരണ്ണം എടുക്കാന്‍ പറഞ്ഞതു "
എന്തായാലും ഇപ്രാവശ്യം fazalikka മടിച്ചു നിന്നില്ല
നല്ല ചൂടു പറക്കുന്ന ചായ സാറിന്റെ മേശപ്പുറത്തു നിന്നു എടുത്തു. മനസ്സില്‍ ഇത്രേം നല്ല സാറിനെ വിളിച്ച തെറികള്‍ എല്ലാം പൊറുക്കാന്‍ ദൈവത്തോട് പ്രത്യേക അപേക്ഷയും തയാറാക്കി. അല്ലേലും നല്ല ആള്‍കാരെ കണ്ടാല്‍ മനസ്സിലാക്കാനുള്ള ബുദ്ധി പോലും എനിക്കില്ലല്ലോ എന്ന് വിചാരിച്ചു നിന്ന fazalikkayude കാതുകളിലേക്ക് ഒരു ഇടിവെട്ടോടെ ആ വാക്കുകള്‍ തുളച്ചു കയറി
" വെക്കടോ അവിടെ "
സാറിന്റെ ആ വാക്കുകള്‍ കേട്ട fazalikka ഒരു ഞെട്ടലോടെ ആ നഗ്ന സത്യം തിരിച്ചറിഞ്ഞു.
സാറിന്റെ മേശയില്‍ കിടക്കുന്ന experiments എഴുതിയ തുണ്ട് കടലാസ്സില്‍ ഒരെണ്ണം എടുക്കാന്‍ ആണ് സാര്‍ fazalikkayodu ആവശ്യപെട്ടത്‌. പാവം fazalikka തനിക്ക് ചെയ്യാനുള്ള experiment എഴുതിയ Chit എടുക്കുന്നതിനു പകരം എടുത്തതോ നല്ല ആവി പറക്കുന്ന ചായ. എന്തായാലും ഇതോടെ സാറിനെ വിളിച്ച തെറി പൊറുക്കാന്‍ മനസ്സില്‍ ഉണ്ടാക്കി draft രൂപത്തില്‍ സൂക്ഷിച്ച ദൈവത്തിനോടുള്ള അപേക്ഷ പത്രിക വലിച്ചു കീറി അറിയാന്‍ വയ്യാത്ത ഒരു experiment-ഉം ആയി lab exam-നോടുള്ള മല്‍പിടുത്തം തുടങ്ങി .


ബ്ലോഗ് എഴുതണം എന്ന മോഹവുമായി ചെന്നു കയറിയത് ഒരു സിഹ്മത്തിന്ടെ മടയില്‍് ,ഉസ്താത് അഖില്‍ ചന്ദ്രന്‍ ഖാന്‍. ആഗ്രഹം അറിയിചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ ഓട്ട ലാപ്ടോപില്‍ എന്ത് കാണാന്‍. തരികിടകളുടെ അധ്യാക്ഷരങ്ങള്‍ പഠിപ്പിച്ച lbs എഞ്ചിനീയറിംഗ് കോളേജിനെമനസ്സില്‍ ധ്യാനിച്ച് ഒന്നു രണ്ടു നമ്പര്‍ അങ്ങ് അടിച്ചു. പറഞ്ഞു മുഴുവിപ്പിക്കും മുന്‍പ് വിറയാര്‍ന്ന കരങ്ങളാല്‍വാരിപുണര്‍ന്നു. പിന്നെ പകലുകളില്‍ c-യും രാത്രികളില്‍ ബ്ലോഗിങ്ങ്-ഉം ആയി ഉള്ള കാലം ഒരുപാടു.. ഒരിക്കലുംമുഴുവിപ്പിക്കാത്ത ബ്ലോഗുകളും ആയുള്ള യാത്ര.

Sabrom ki zindagi jo kabhi nahi jathee haay.