ഇന്നലെ 3 Idiots ഇരുന്നു കണ്ടപ്പോഴാണ് അടുത്ത ഒരു ബ്ലോഗ് ഉടനെ എഴുതണം എന്ന ആഗ്രഹം മനസ്സില്‍ കയറി കൂടിയത്. ആദ്യ പകുതിയിലെ നമ്പറുകള്‍ എല്ലാം നമ്മുടെ കോളേജ് ലൈഫ് സമയത്ത് അത് പോലയോ അതിനെക്കാളും രസകരം ആയോ നടന്ന പോലെ തോന്നി. എന്തായാലും മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും , നിര്‍ത്തുന്നതും ഒക്കെ പറഞ്ഞു പഴകിയ കഥകള്‍ ആണ്. തല്‍കാലം എഞ്ചിനീയറിംഗ് പഠന കാലത്ത് നിന്നും ഒരു ചെറിയ കഥ ഇരിക്കട്ടെ.
കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകാന്‍ പറഞ്ഞു വിട്ട ഞങ്ങളെ electrical ലാബ്-ഉം mechanical ലാബ്-ഉം ഒക്കെ പഠിപ്പിച്ചത് എല്ലാത്തിനേം പറ്റി എന്തേലും വിവരം വെക്കട്ടെ എന്ന് കരുതി ആവും. പക്ഷെ ഈ അവസരം electrical ലാബ്-ഇലെ അസിസ്റ്റന്റ് മുതലെടുക്കുന്നത് ഒരു പതിവായിരിന്നു. electricity എന്ന് പറഞ്ഞാല്‍ ഷോക്ക് അടിക്കുന്ന ഒരു സംഭവം മാത്രമാണെന്നും, അതില്ലാതെ സിനിമ, കമ്പ്യൂട്ടര്‍ ഗെയിം മുതലായ വിനോദങ്ങള്‍ നടക്കില്ലന്നും മാത്രം അറിയാവുന്ന ഞങ്ങളുടെ മേല്‍, മേല്‍പടിയാന്‍ പുള്ളിക്കാരന്റെ electrical അറിവുകള്‍ വച്ച് സ്ഥിരമായി പണി തരുകയും ചെയ്യുമായിരിന്നു.
V = IR എന്ന സമവാക്യം മാത്രമായിരിന്നു electrical ലാബ് ചെയ്യുമ്പോള്‍ ഞങ്ങളുടെ കൈ മുതലായി ഉണ്ടായിരിന്ന സംഭവം. ഇങ്ങനെ ഇരിക്കുന്ന ഞങ്ങള്‍ വല്ല വയറും കണക്ട് ചെയ്യുമ്പോള്‍ ഒന്ന് വളയുവോ തിരിയുവോ ചെയ്യ്താല്‍ പിന്നെ കക്ഷിയുടെ വായില്‍ ഇരിക്കുന്നത് മുഴുവന്‍ കേള്‍ക്കനമായിരിന്നു. സ്ഫടികത്തിലെ തിലകന്റെ പോലെ പുള്ളിക്കാരന്റെ വിചാരവും "വിത്ത് ഔട്ട് electrical ഈ ലോകം വെറുമൊരു വട്ടപൂജ്യം"
ഇങ്ങനെ ഇരിക്കുമ്പോഴാണ് electrical ലാബ് എക്സാം വരുന്നത്. ഈ എക്സാം- ആണ് മേല്പടിയാനു കമ്പ്യൂട്ടര്‍ കിടാങ്ങളെ ദ്രോഹിക്കാന്‍ കിട്ടുന്ന അവസാന പരിപാടി. എക്സാം തകൃതിയായി നടക്കുന്ന സമയം. കുട്ടികള്‍ കഴിഞ്ഞ കുറെ കാലമായി പഠിച്ച വിവരവും വച്ച് പരീക്ഷയെ നേരിടുന്നു.
കിട്ടിയ experiment ചെയ്ത ശേഷം നമ്മുടെ കഥാ നായകന്‍ രാജു, വൈവ കൈ കൊള്ളുവാന്‍ മേല്പടിയാനായി വിളിക്കപ്പെട്ടു. മേല്പടിയാനാകട്ടെ രാജുവിനെ ചോദ്യങ്ങളുമായി വലക്കുവാന്‍ തുടങ്ങി. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ കിടാവിന്റെ കയ്യില്‍ നിന്നും കിട്ടിയ ഉത്തരങ്ങളൊന്നും പുള്ളിക്കാരനെ തൃപ്തനാക്കിയില്ല.
അവസാന ഒരു ശ്രമം എന്ന നിലയില്‍ മച്ചാന്‍ ഒരു അവസാന കടുത്ത ചോദ്യം രാജുവിന് നേരെ തൊടുത്തു വിട്ടു.
മേല്‍പടിയാന്‍ ഒരു 3 - പിന്‍ plug കാണിച്ചു കൊണ്ട് ചോദിച്ചു .
"എടൊ, എന്ത് കൊണ്ടാണ് 3 -pin -ഇല് ഒരു പിന്‍ ( ഏര്‍ത്ത് പിന്‍ ) മാത്രം വലുതായി ഇരിക്കുന്നെ??"
രാജു തകൃതിയായി ചിന്തിച്ചു. അത് വരെ പഠിച്ച electrical data base മുഴുവന്‍ സെര്‍ച്ച് ചെയ്തിട്ടും ഉത്തരം ഒന്നും തടഞ്ഞില്ല. പെട്ടന്നാണ് 3-pin -ഇന്റെ socket രാജുവിന്റെ കണ്ണില്‍ പെട്ടത്.
കുളിച്ചു കൊണ്ടിരുന്ന archimedes eureka എന്ന് വിളിച്ച പോലെ മനസ്സില്‍ eureka എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഉത്തരം പറഞ്ഞു.
" സര്‍ , ആ socket -ഇന്റെ ഓട്ട (hole ) നോക്ക് , അതിലൊരെണ്ണം വലുതാ !!!!!!!!!!!!!! അതുകൊണ്ടാ ഒരു പിന്‍ വലുതായിരിക്കുന്നെ !!!!!!!!!!!!!!"
2010, ജനുവരി 10, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)