കാലയവനികക്കുള്ളില്‍ മറഞ്ഞ എഞ്ചിനീയറിംഗ് പഠനകാലം. ആദ്യ വലിയ അവധിക്കു ശേഷം കുട്ടികള്‍എല്ലാവരും ഹോസ്റ്റല്‍-ഇല്‍ എത്തി ചേര്‍ന്നു കൊണ്ടിരിക്കുന്നു.
ഒരു മാസം മുമ്പുള്ള പരീക്ഷ സമയത്തു എഴുതി പഠിച്ച പേപ്പര്‍-കളും , ചോദ്യ കടലാസുകളും എല്ലാംഅവിടവിടെയായി ചിതറി കിടക്കുന്നു. കുട്ടികള്‍ നന്നായി പഠിക്കട്ടെ എന്ന് കരുതി ഹോസ്റ്റല്‍ മെസ്സില്‍ പരീക്ഷകാലത്തു കട്ടന്‍ ചായ ഉണ്ടാക്കുമായിരിന്നു. ഒരു മാസം കഴിഞ്ഞു തിരിച്ചു വന്നപ്പോഴും അതവിടെതന്നെയുണ്ടായിരിന്നു.
ഇതു കണ്ട ഏതോ ഒരു കൂര്‍മ (വക്ര) ബുദ്ധിക്കാരന് , ആ പഴയ കട്ടന്‍ ചായ വച്ചു ആരെയേലും പറ്റിക്കാംഎന്ന ആശയം മനസ്സില്‍ പൊട്ടി മുളച്ചു. ഈ ആശയം കൂടെ ഉണ്ടായിരിന്നവരോട് പങ്കു വച്ചു. ഈനാപീചിക്ക് കുറെയേറെ മരപ്പട്ടികള്‍ കൂട്ട്. അങ്ങനെ എല്ലാവരും കൂടെ ആര്‍ക്കേലും പണി കൊടുക്കാം എന്ന് തീരുമാനിച്ചു. പക്ഷെ ആര്‍ക്കു എന്നത് കുറച്ചു നേരത്തേക്ക് ആശയ കുഴപ്പം ഉണ്ടാക്കിയെങ്കിലും , പെട്ടെന്ന് തന്നെ ആസമസ്യക്ക് ഉത്തരം കിട്ടി. അനന്തനായിരിന്നു ആ ഹതഭാഗ്യന്‍.
നമ്മുടെ കഥാ നായകന് നറുക്ക് വീഴാന്‍ പല കാരണങ്ങളും ഉണ്ട്. ഒന്നാമതായി കക്ഷി ബാക്കി ഉള്ളവരെപറ്റിക്കുന്നതില്‍ നല്ല മിടുക്കനായിരിന്നു. രണ്ടാമതായി, കക്ഷി നന്നായി തള്ളുന്ന കൂട്ടത്തില്‍ ആയിരിന്നു ( പുള്ളിക്കാരന്‍ പറഞ്ഞിരുന്നത് പണ്ടു പുള്ളിക്കാരന്‍ ഒരു വലിയ പുലി ആയിരിന്നു , കക്ഷി എല്ലാത്തരം വെള്ളവും അടിച്ചിട്ടുണ്ട്, എന്നൊക്കെയാണ് ). അങ്ങനെ കൂട്ടത്തില്‍ ഉള്ള ആരോ അനന്തന്റെ അടുക്കല്‍ ചെന്നുചോദിച്ചു .
"അളിയാ അനന്താ ഒന്നു കൂടുന്നോ. നല്ല സാധനം കൊണ്ടു വന്നിട്ടുണ്ട്."
ഇത്രേം ഒക്കെ പറഞ്ഞിട്ട് വെള്ളം അടിക്കില്ല എന്ന് പറഞ്ഞാല്‍ എല്ലാ ഇമേജ് - ഉം പോവില്ലേ എന്ന് കരുതി അനന്തന്‍ മറുപടി നല്കി.
" എന്നാ ചോദ്യമാ, എപ്പോള്‍ കൂടി എന്ന് ചോദിച്ചാല്‍ പോരെ !!!"
അങ്ങനെ അനന്തന്‍ വെള്ളം അടിക്കാനുള്ള തയ്യാറെടുപ്പോടെ എത്തി ചേര്ന്നു.
ഒരു സംശയത്തിനും ഇട കൊടുക്കാതെ കുട്ടികള്‍ എല്ലാവരും കൂടെ ഒരു മാസം പഴക്കമുള്ള കട്ടന്‍ചായ അനന്തന്കൊടുത്തു. വെള്ളം മിക്സ് ചെയ്യാന്‍ ചെന്ന പയ്യനോട് അനന്തന്‍ പറഞ്ഞു.
"ഡേയ്, ഡോണ്ട് മിസ് അണ്ടര്‍ സ്റ്റാന്റ് മി, ഞാന്‍ വെള്ളം ചെര്‍ക്കതാണ് സാധാരണ അടിക്കാറുല്ല്ത് , പിന്നെനിങ്ങളുടെ ഒരു സമാധാനത്തിനു കുറച്ചു വെള്ളം മിക്സ് ചെയ്തോളു "
അങ്ങനെ അനന്തന്‍ വെള്ളം മിക്സ് ചെയ്ത കട്ടന്‍ ചായ കുടിച്ചിട്ട് ചോദിച്ചു .
"ശ്ശ്ശ്ശ്..............( സാധാരണ വല്യ വെള്ളം അടിക്കാര്‍ വെള്ളം അടിച്ച ശേഷം ഉണ്ടാക്കുന്ന ശബ്ദം ) സാധനം സ്കോച്ചാനല്ലേ????... "!!!!!!!!!!!!!!!!!!!!!!!!!!!!
എല്ലാവരും ഒന്നു ഞെട്ടി..
അനന്തന്‍ തുടര്‍ന്നു
"സംഭവം മിലിട്ടറി ആണെന്ന തോന്നുന്നേ..ഭയങ്കര കിക്ക് "
[കടപ്പാട് ] 2004 ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി - യിലെ ഉണ്ണിയുടെ എഴുത്ത്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
kidilam samsa! chiri adakkan patunilla........nalla rasamundu vayikkan........keep it going!
മറുപടിഇല്ലാതാക്കൂsamsaa nammudey aa post oke ippozhum orkutil undo
മറുപടിഇല്ലാതാക്കൂ